New Muslims APP

കുട്ടികള്‍ക്കുള്ള ഹജ്ജ്പാഠങ്ങള്‍

Hajj 2010-FP-World Pilgrims-man with son on road to Mina

എല്ലാവര്‍ഷവും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഹജ്ജ് കര്‍മത്തിനായി മുസ്‌ലിംകള്‍ പോകുന്നതായി നമ്മുടെ കുട്ടികള്‍ കേള്‍ക്കാറുണ്ട്.

എന്നാല്‍ ഹജ്ജ് എന്താണെന്നും ഇസ് ലാമില്‍ അതിന്റെ പ്രാധാന്യമെന്തെന്നും കുട്ടികള്‍ക്ക് അറിയാന്‍ സാധിക്കാറില്ല. ചില കുട്ടികള്‍ അതിനെക്കുറിച്ച് ചോദിച്ചാല്‍ അതെങ്ങനെ വിശദീകരിച്ചുകൊടുക്കും എന്നതിനെ സംബന്ധിച്ച് അവരില്‍ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. എങ്ങനെ അതിനെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കാം എന്നതാണ് ഇവിടെ കുറിക്കുന്നത്. ഹജ്ജിനെ ലളിതമായി വിവരിക്കുന്ന ബുക് ലെറ്റുകള്‍, പോസ്റ്ററുകള്‍, വെബ്‌സൈറ്റ് , മാപുകള്‍, വീഡിയോ ക്ലിപുകള്‍ എന്നിവ ആദ്യമേ തന്നെ സംഘടിപ്പിച്ചുവെക്കുക. ഹജ്ജിനെക്കുറിച്ച് പ്രാരംഭസംഗതികള്‍ പറഞ്ഞുകൊടുക്കുക. ഇസ് ലാമിന്റെ അഞ്ച് അനുഷ്ഠാനകര്‍മങ്ങളെക്കുറിച്ചും അതില്‍ ഹജ്ജിന്റെ സ്ഥാനമെന്തെന്നും വിവരിക്കുക.

സാമ്പത്തികമാനസികശാരീരികശേഷിയുള്ള എല്ലാ മുസ് ലിംകള്‍ക്കും നിര്‍ബന്ധമായ സംഗതിയാണെന്നും ഓരോ വ്യക്തിയും തന്റെ ചുറ്റുപാടുകളില്‍നിന്ന് തീര്‍ത്തും വിടചൊല്ലിക്കൊണ്ട് അനുഷ്ഠിക്കുന്ന ഏകകര്‍മമാണ് ഹജ്ജെന്നും പ്രത്യേകം ഓര്‍മപ്പെടുത്താം.

ഇബ്‌റാഹീംനബിയുടെ ചരിത്രവും അദ്ദേഹത്തില്‍നിന്ന് അല്ലാഹു ആവശ്യപ്പെട്ട ത്യാഗങ്ങളും കുട്ടികള്‍ക്ക് വിശദീകരിക്കണം. ഹജ്ജിന്റെ കര്‍മങ്ങളുടെ പ്രതീകാത്മകത അവര്‍ അറിയേണ്ടതുണ്ട്.

1.ഹജ്ജ് എങ്ങനെയാണ് നിര്‍വഹിക്കേണ്ടതെന്ന് പറഞ്ഞുകൊടുക്കുക. കഅ്ബയുടെ മാതൃക ചെറിയ പെട്ടിയും കറുത്തമഷിയും സുവര്‍ണനൂലും ഉപയോഗിച്ച് ഉണ്ടാക്കി ഡെമോ നടത്തിയാല്‍ അത് വളരെ ഉപകാരപ്രദമായിരിക്കും.

2. ഹജ്ജിന് മുസ്‌ലിംകളുടെ വേഷമെന്തെന്നതിനെസംബന്ധിച്ച ചെറുവിവരണം നല്‍കുക. അതിനും ചെറിയ മാതൃക സമര്‍പിക്കാവുന്നതാണ്.

3. തല്‍ബിയത് അവര്‍ക്ക് ചൊല്ലിക്കേള്‍പ്പിക്കുക.

4. ഹജ്ജ് അവര്‍ക്ക് വിവരിച്ചുകൊടുക്കുന്നതിനുപുറമെ കഅ്ബയുടെ നിര്‍മാണത്തെപ്പറ്റിയും അവയിലെ സൗകര്യങ്ങളെപ്പറ്റിയും പരാമര്‍ശിക്കാം.

5. വിശ്വാസികള്‍ കഅ്ബയില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങള്‍ വിവരിക്കുക. ഹജ്ജ് വെറുമൊരു വിദേശട്രിപല്ലെന്ന് വേര്‍തിരിച്ചുമനസ്സിലാക്കാന്‍ അവസരം നല്‍കുക. അറഫയിലും മുസ്ദലിഫയിലും മിനയിലും ചെയ്യുന്ന കാര്യങ്ങള്‍ വിവരിക്കേണ്ടതാണ്. ഹജജ് വിശ്വാസിയുടെ ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരുന്ന നിര്‍ണായകകര്‍മമാണെന്ന് അവരെ ബോധ്യപ്പെടുത്തുക. ജീവിതം സദാ കര്‍മനിരതനാകുവാനും വിശ്വാസദാര്‍ഢ്യം കരുപ്പിടിപ്പിക്കാനും ഉള്ള പരിശ്രമങ്ങളുടേതാണ് എന്ന ചിന്ത പകര്‍ന്നുകൊടുക്കുക.

മേല്‍ പ്രകാരമുള്ള വിവരണങ്ങളുടെയും വിശദീകരണങ്ങളുടെയും ഒടുവില്‍ ചെറിയ ഒരു പരിശീലനപ്രശ്‌നോത്തരി നടത്താവുന്നതാണ്. അതിന് ഉത്തരംകണ്ടെത്താന്‍ കുട്ടികള്‍ക്ക് ഫോട്ടോകളും ,കഥകളും വീഡിയോക്ലിപിങുകളും അവലംബിക്കാന്‍ അവസരം നല്‍കണം.അവയില്‍ ചില മാതൃകാചോദ്യങ്ങള്‍ ഉള്‍പ്പെടുത്താം.

1.മക്കയ്ക്കുചുറ്റും ഹജ്ജ്കര്‍മത്തില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ മാപില്‍ അടയാളപ്പെടുത്തുക?.

2.ആര്‍ക്കാണ് ഹജ്ജ് നിര്‍ബന്ധമായിട്ടുള്ളത്?

3. ഹജ്ജിന് പ്രത്യേകമായുള്ള വസ്ത്രധാരണംഎന്ത്? എന്തുകൊണ്ട്?

4. കഅ്ബ എവിടെസ്ഥിതിചെയ്യുന്നു? അതിന് ആ രൂപംഎന്തുകൊണ്ട്? ആരാണത് പടുത്തുയര്‍ത്തിയത്?

5.കഅ്ബയില്‍ ആദ്യമായി സന്ദര്‍ശനംനടത്തുന്ന വിശ്വാസി അനുഷ്ഠിക്കുന്ന കര്‍മമെന്ത്? അതെന്തുകൊണ്ട്?

6. തീര്‍ഥാടകര്‍ അറഫയില്‍ പോയാല്‍ ചെയ്യുന്നതെന്ത്? എന്തുകൊണ്ട്?

ഈ രീതിയില്‍ കുട്ടികളെ ഹജ്ജിനെക്കുറിച്ച പ്രാരംഭജ്ഞാനമുള്ളവരാക്കാന്‍ സാധിക്കും.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.