New Muslims APP

പുഞ്ചിരി

ഒരു പുഞ്ചിരിയാണ്

ഒരു പുഞ്ചിരിയാണ്

മുസ്‌ലിംകള്‍ എപ്പോഴും ശുഭാപ്തിവിശ്വാസമുള്ളവരും ഉത്സാഹ ഭരിതരുമായിരിക്കണമെന്ന് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു.

‘നിങ്ങള്‍ വിശ്വാസിച്ചാലും ഇല്ലെങ്കിലും, ഇന്ന് ഞാനൊരു മുസ്‌ലിമായി തീര്‍ന്നതിന്നു, സ്‌നേഹ സമ്പൂര്‍ണമായൊരു പുഞ്ചിരിയോടാണ് ഞാന്‍ കടപ്പെട്ടിരിക്കുന്നത്.’
സ്‌റ്റെയ്‌സി പറയുന്നു. രണ്ടു വര്‍ഷം മുമ്പ് മാത്രം ഇസ്‌ലാം സ്വീകരിച്ച ഒരു ആസ്‌ത്രേലിയന്‍ സുഹൃത്താണിവര്‍.

വളരെ ശുഭാപ്തിവിശ്വാസവും ഉത്സാഹഭരിതയുമായ ഈ യുവതിയുടെ പേര് സാറ. ഒരേ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന ഇവരായിരുന്നു ഇസ്‌ലാമിനെ കുറിച്ച് കൂടുതലറിയാന്‍ എന്നില്‍ താല്‍പര്യം ജനിപ്പിച്ചത്.

‘എനിക്കവളെ നന്നായറിയുകയില്ലെങ്കിലും, അവളില്‍ അതുല്യമായ എന്തോ ഉണ്ടെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്.’ സ്‌റ്റൈസി പറഞ്ഞു.
സാറയുടെ സഹായങ്ങള്‍, ശുഭാപ്തിവിശ്വാസവും ഉത്സാഭരിതവുമായ ദൃശ്യം, പ്രശ്‌നമുക്തമായ മനസ്സ് എന്നിവയെല്ലാം അവര്‍ വിവരിച്ചു. ഇതിന്റെയെല്ലാം രഹസ്യമറിയാന്‍ ആഗ്രഹിച്ച സ്‌റ്റൈസി, അവരുമായി നേരിട്ടു ബന്ധപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.

‘അങ്ങനെയാകാന്‍ എന്റെ മതമാണ് എന്നെ സഹായിക്കുന്നത്. ഞാനൊരു മുസ്‌ലിമാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.’ സാറ പറഞ്ഞു. ഒരു മുസ്‌ലിമായിരിക്കെ, എങ്ങനെ ചിന്തിക്കണമെന്നും, പ്രവര്‍ത്തിക്കണമെന്നും, നിങ്ങളെയും മറ്റുള്ളവരെയും എങ്ങനെ വിചാരിക്കണമെന്നും അവള്‍ വിശദീകരിക്കാന്‍ തുടങ്ങി.

ദൈവവും മനുഷ്യനും തമ്മിലുള്ള ആത്മീയതയില്‍ മാത്രം ഒതുങ്ങാതെ, ചുറ്റുപാടുള്ളവരുമായുള്ള സാമൂഹ്യ ബന്ധത്തെ കൂടി വിവരിക്കുന്ന, ഈ അത്ഭുത മതത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സ്‌റ്റൈസി തീരുമാനിച്ചത് അങ്ങനെയാണ്.
ഗൗരവത്തോടെ മുഖം വീര്‍പ്പിച്ചു നടന്നെങ്കിലേ ആളുകള്‍ ഒരാളെ ആദരണീയനായി കാണുകയും ആദരിക്കുകയും ചെയ്യുകയുള്ളുവെന്ന ഒരു തെറ്റായ ധാരണ പലരിലുമുണ്ട്.

ഇസ്‌ലാമിന്റെ സ്ഥിതി അതല്ല. എപ്പോഴും ശുഭാപ്തി വിശ്വാസവും സന്തോഷവുമുണ്ടായിരിക്കണമെന്നാണ് മുസ്‌ലിംകളെ അത് പ്രോത്സാഹിപ്പിക്കുന്നത്. ദൈവിക വിധിയിലുള്ള വിശ്വാസമാണ് ഇതിന്ന് ആധാരം.
തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം തങ്ങളുടെ നന്മക്കാണെന്നാണ് അവരുടെ വിശ്വാസം. എവിടെയും എപ്പോഴും അവന്റെ നിരീക്ഷണത്തിലാണ് തങ്ങളെന്നും അവര്‍ വിശ്വസിക്കുന്നു.  സങ്കീര്‍ണ പ്രശ്‌നങ്ങളുടെ പിന്നില്‍ പോലും ദൈവിക യുക്തി നിലകൊള്ളുന്നുവെന്നും, താമസിയാതെ അതെല്ലാം നന്മയായി പരിവര്‍ത്തനപ്പെടുമെന്നും അവര്‍ക്ക് ബോധ്യമുണ്ട്.

ഭാവിയെ കുറിച്ച് ആധി പിടികൂടാതിരിക്കാന്‍ മുസ്‌ലിംകള്‍ ശ്രമിക്കുന്നു. എന്നാല്‍, മുസ്‌ലിംകള്‍ക്ക് ഭാവിയെ കുറിച്ച ചിന്തയില്ലെന്ന് ഇതിനര്‍ത്ഥമില്ല. കണിശമായും അതെ കുറിച്ച് അവര്‍ ചിന്തിക്കുന്നു. പക്ഷെ, എല്ലാറ്റിന്നും ലക്ഷ്യങ്ങളുണ്ടെന്നു മാത്രം. പ്രസ്തുത ലക്ഷ്യം സഫലീകരിക്കുന്നതിന്ന്, ആവശ്യമായ ചുവടുവെപ്പുകള്‍ അവര്‍ നടത്തുന്നു. അനന്തരം, വേവലാതിയില്ലാതെ, എല്ലാം അല്ലാഹുവിന്റെ യുക്തിക്കും കാരുണ്യത്തിന്നും വിട്ടു കൊണ്ട്, പൂര്‍ണമായി അവനില്‍ അര്‍പ്പിക്കുന്നു.

പ്രവാചക മാതൃക

ശുഭാപ്തിവിശ്വാസിയും ഉത്സാഹഭരിതനുമായിട്ടായിരുന്നു പ്രവാചകന്‍ (സ) എപ്പോഴും കാണപ്പെട്ടിരുന്നത്. മറ്റാരും നേരിട്ടിട്ടില്ലാത്ത എത്രയോ വിഷമതകള്‍ അവിടുന്നു നേരിട്ടിരുന്നുവെങ്കിലും, ദൈവിക ജ്യോതിസ്സ് അവിടുത്തെ മുഖത്തെ പ്രകാശിപ്പിച്ചിരുന്നു. താനെപ്പോഴും ദൈവിക നിരീക്ഷണത്തിലാണെന്നും, തന്റെ ജീവിതം അല്ലാഹു മെച്ചപ്പെട്ടതാക്കി മാറ്റുമെന്നും അദ്ദേഹത്തിന്നു പുര്‍ണ ബോധ്യമുണ്ടായിരുന്നു. അങ്ങനെയായിരിക്കണമെന്ന് അനുയായികളെ അവിടുന്നു പഠിപ്പിക്കുകയും ചെയ്തിരുന്നു. ‘മുസ്‌ലിമിനോട് നടത്തുന്ന പുഞ്ചിരി പോലും ധര്‍മമാണെന്നാണ് അവിടുന്ന് പ്രസ്താവിച്ചത്. പുഞ്ചിരിയുടെ ശക്തിയാണിതിന്ന് കാരണം.

യഥാര്‍ത്ഥ ഇസ്‌ലാമിക സ്വഭാവം, മറ്റാളുകള്‍ക്ക് കാണിച്ചു കൊടുക്കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. ‘പ്രവര്‍ത്തനം വാക്കുകളെക്കാള്‍ വാചാലമാണെ’ന്നാണല്ലോ പറയുന്നത്. അതിനാല്‍ തന്നെ, വാക്കുകളുടെ ഉള്ളടക്കത്തേക്കാളും അഗാധമായ ഫലമാണ്, മറ്റുള്ളവരുമായി ബന്ധപ്പെടുന്ന രീതിയിലുള്ളത്.
വിശ്വസിച്ചാലും ഇല്ലെങ്കിലും, മറ്റുള്ളവരുമായുള്ള ബന്ധത്തില്‍, ശരീരഭാഷക്ക് വലിയ സ്വാധീനമാണുള്ളത്. നിങ്ങള്‍ എന്തു പറയുന്നുവെന്നതല്ല, എങ്ങനെ പറയുന്നുവെന്നതാണ് പ്രശ്‌നം.

പുഞ്ചിരിയുടെ ശക്തി വളരെ താല്പര്യ ജനകമത്രെ. വ്യത്യസ്ത പശ്ചാത്തലവും സംസ്‌കാരവും ലിംഗവും വര്‍ഗവും പ്രായവുമുള്ള എല്ലാതരമാളുകളിലും, അത് അത്ഭുതകരമായി പടര്‍ന്നു പിടിക്കുന്നു. എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ കഴിയുന്ന ഒരു തരം ഭാഷയാണത്.

മനശാസ്ത്രപരമായും വളരെ ആരോഗ്യദായകമായ ഒന്നാണ് ചിരി. ഇങ്ങോട്ട് ചിരിക്കുമ്പോള്‍, മറിച്ചു ചിരിക്കാത്ത ഒരാളെ കാണാന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്നത് സംശയാസ്പദമാണ്. പുഞ്ചിരിയെ പുഞ്ചിരി കൊണ്ട് പ്രതികരിക്കുന്നത് മനുഷ്യ പ്രകൃതിയുടെ ഒരു ഭാഗമാണെന്നാണ് ഞാന്‍ കരുതുന്നത്. ആലോചിക്കുക പോലും ചെയ്യാതെയാണതുണ്ടാകുന്നത്.

ഞാന്‍ സ്വയം അനുസ്മരിപ്പിച്ചു കൊണ്ടിരിക്കുന്ന കാര്യം ഇതാണ്; ഞാനൊരു മുസ്‌ലിമാണ്; ഏറ്റവും കരുണാനിധിയായൊരു ദൈവം എനിക്കുണ്ട്. എനിക്ക് സംഭവിക്കുന്നതെല്ലാം എന്റെ നന്മക്കാണെന്ന് എനിക്ക് ബോധ്യമുണ്ടെങ്കില്‍, പിന്നെന്തിന്ന് ഞാന്‍ വേവലാതിപ്പെടണം?
ആരോഗ്യകരമായ ഈ സ്വഭാവം പ്രയോഗവല്‍ക്കരിച്ചു തുടങ്ങുക; അത് വഴി ഈ ധര്‍മത്തിന്റെ ദൈവിക പ്രതിഫലം നിങ്ങള്‍ക്ക് ആവോളം കരസ്തമാക്കാം.’ ഇതാണെന്റെ അഭ്യര്‍ത്ഥന.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply